കോഴിക്കോട്: ആറ്റക്കോയ പള്ളിക്കണ്ടി രചിച്ച ‘ഈന്തപ്പഴത്തിന്റെ സുഗന്ധം’ പ്രവാസ ലോകത്തിന്റെ നേര്‍കാഴ്ചകളാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പുസ്തക പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ കാലാതിവര്‍ത്തിയാണെന്നും നെഗറ്റീവ് ചിന്തകള്‍ക്ക് പിന്നില്‍ പോകാതെ പോസിറ്റീവായി ചിന്തിക്കാന്‍ മലയാളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ പി.പി ഷൈജല്‍ പുസ്തകം ഏറ്റുവാങ്ങി.
പ്രൊഫ: മുഹമ്മദ് ഹസന്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റും സംഘാടക സമിതി മുഖ്യരക്ഷാധികാരിയുമായ എം.വി കുഞ്ഞാമു ഉപഹാരസമര്‍പ്പണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ: വര്‍ഗീസ് മാത്യു സന്ദേശം നല്‍കി. മുഹിയുദ്ധീന്‍ മദനി, പ്രൊഫ: വി. വേണുഗോപാല്‍, ഡോ: എം.എം കുഞ്ഞു, എന്‍.പി അബ്ദുള്‍ ഹമീദ്, ആശംസകള്‍ നേര്‍ന്നു. അശോക് കുമാര്‍ (മാനേജിങ് ഡയറക്ടര്‍, കൈരളി ബുക്സ്), സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് എസ്.എം നന്ദിയും പറഞ്ഞു.