പത്തനംതിട്ട: ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷന്‍ നല്‍കിയത്. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയാണ് പ്രസവത്തിന് എത്തിയത്.
സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ചു കിടന്ന സ്ത്രീയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ അനുഷയാണ് പിടിയിലായത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയര്‍ കടത്തി വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി.
നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അപരിചതയായ സ്ത്രീയെ നഴ്‌സിന്റെ വേഷത്തില്‍ കണ്ടതോടെ ആശുപത്രി അധികൃതരാണ് യുവതിയെ പിടികൂടിയത്.