അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമം; വീട്ടമ്മ അറസ്റ്റില്‍

അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമം; വീട്ടമ്മ അറസ്റ്റില്‍

അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. എറണാകുളം വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബിയാണ്(56) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതി മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടില്‍ ഷാജിയെയും മകന്‍ വിഷ്ണുവിനെയും വീട്ടില്‍ കയറി അതിക്രമിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ബേബിയും ഷാജിയും തമ്മില്‍ അതിര്‍ത്തി വേലിയെ സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. സംഭവ ദിവസം ബേബി അതിര്‍ത്തി വേലി പൊളിച്ചു പണിയുന്നത് കണ്ട വിഷ്ണു ചോദ്യമുന്നയിച്ചപ്പോഴാണ് വാക്കത്തിയുമായി വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ ഷാജിയും വിഷ്ണുവും ചികിത്സയിലാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *