പ്രശസ്ത പത്രപ്രവര്‍ത്തകനും പ്രവാസി സാഹിത്യകാരനുമായ ആറ്റക്കോയ പള്ളിക്ക ണ്ടി തയ്യാറാക്കിയ ‘ഈന്തപ്പഴത്തിന്റെ സുഗന്ധം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും എഴുത്തിന്റെ 50-ാം വാര്‍ഷികവും ഗള്‍ഫ് ഇന്ത്യന്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ 5ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ നിര്‍വ്വഹിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുസ്തക പ്രകാശനം നിര്‍വഹിക്കും. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ഷൈജല്‍ പുസ്തകം ഏറ്റുവാങ്ങും. മേയര്‍ ഡോ: ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. കൈരളി ബുക്ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അശോക് കുമാര്‍ സ്വാഗതവും, സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് എം.എസ് നന്ദിയും അര്‍പ്പിക്കും.
പ്രവാസകാലത്തെ ജീവിതഗന്ധിയായ അനുഭവങ്ങളും നിരീക്ഷണങ്ങളും സമാഹരിച്ച് ആറ്റക്കോയ പള്ളിക്കണ്ടി തയാറാക്കിയ ഈ ചരിത്ര പുസ്തകം കൈരളി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.