ഹിന്ദി – സംസ്‌കൃതം വാര്‍ത്തകള്‍ പുനരാരംഭിക്കണം: രാഷ്ട്രഭാഷാ വേദി

ഹിന്ദി – സംസ്‌കൃതം വാര്‍ത്തകള്‍ പുനരാരംഭിക്കണം: രാഷ്ട്രഭാഷാ വേദി

കോഴിക്കോട്: ദേശീയ പ്രക്ഷേപണ ദിനമായിരുന്ന ജൂലൈ 23 മുതല്‍ ആകാശവാണി കോഴിക്കോട് നിലയം രാവിലെ ഏഴ് മണി മുതല്‍ പ്രക്ഷേപണം ചെയ്തിരുന്ന സംസ്‌കൃത വാര്‍ത്തയും എട്ട് മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന ഹിന്ദി വാര്‍ത്തയും നിര്‍ത്തല്‍ ചെയ്തതില്‍ രാഷ്ട്രഭാഷാ വേദി ഭരണസമിതി അടിയന്തരയോഗം ശക്തിയായി പ്രതിഷേധിച്ചു. ദക്ഷിണഭാരത ഹിന്ദി പ്രചാരണസഭ ഭരണസമിതിയംഗം ഗോപി ചെറുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രഭാഷാ വേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍ അധ്യക്ഷനായിരുന്നു. വി.എം ആനന്ദ്കുമാര്‍, പി.ശിവാനന്ദന്‍, എന്‍.പി മോഹനന്‍, കെ.പി ആലിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ ഉടന്‍ പുനരാരംഭിക്കാത്തപക്ഷം ആകാശവാണിക്ക് മുന്‍പില്‍ രാഷ്ട്രഭാഷാ വേദി ബഹുജന ധര്‍ണ നടത്തുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *