തലശ്ശേരി: യുവാവിനെ വെട്ടി കൊലപ്പെടുത്തി കണ്ണവം വനത്തില്‍ തള്ളിയ കേസിലെ പ്രതിയും സുഹൃത്തുമായ നാദാപുരം ചിറ്റാരിയിലെ ആഞ്ഞില വീട്ടില്‍ സാബു (52) വിനെ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി നിസ്സാര്‍ അഹമ്മദ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. നാദാപുരം വിലങ്ങാട് സ്വദേശിയായ ചിറ്റാരിയിലെ കളപുരക്കല്‍ ഷിനോജ് (23) ആണ് കൊല്ലപ്പെട്ടത്. ഷിനോജിനെ കണ്ണവം വനത്തില്‍ കൂട്ടി കൊണ്ട് പോയി വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തില്‍ തള്ളിയെന്നാണ് കേസ്.2010 ഏപ്രില്‍ 10നാണ് മൃതദേഹം വനത്തിനുള്ളില്‍ കാണപ്പെട്ടത്. 2009 ആഗസ്റ്റ് 12 നാണ് ഷിനോജിനെ കാണാതായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.