ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തെ ഏറെക്കാലം മറച്ചുവെക്കാന്‍ കഴിയില്ലെന്ന ശ്രീബുദ്ധന്റെ ഉദ്ധരണിയാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്.
‘മൂന്ന് കാര്യങ്ങള്‍ ഏറക്കാലം മറയ്ക്കാന്‍ കഴിയില്ല: സൂര്യനെയും ചന്ദ്രനെയും സത്യത്തെയും -ഗൗതമ ബുദ്ധന്‍’ -എന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
“Three things cannot be long hidden: the sun, the moon, and the truth”
~Gautama Buddha
माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।
सत्यमेव जयते।
— Priyanka Gandhi Vadra (@priyankagandhi) August 4, 2023
വിചാരണക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ രാഹുലിന്റെ അയോഗ്യത നീങ്ങി. എം.പി സ്ഥാനം തിരികെ കിട്ടും. കേസില്‍ പരമാവധി ശിക്ഷ്‌ക്ക് സ്റ്റേ നല്‍കിയാണ് സുപ്രീം കോടതി ഉത്തരവ്. വിചാരണക്കോടതി വിധിയെ സുപ്രീം കോടതി വിമര്‍ശിച്ചു. ഹര്‍ജിക്കാരന്റെ അവകാശത്തെ മാത്രമല്ല. തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തേയും ബാധിച്ചുവെന്ന് കോടതി. അന്തിമ വിധി വരുന്നതുവരെ സ്റ്റേ തുടരും.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.