കോഴിക്കോട്: കലാപ ഭൂമിയായ മണിപ്പൂരില്‍ സമാധാനത്തിനു ബഹു രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് ആള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയസ്റ്റാന്‍ഡ് പരിസരത്തു നിന്നും ജനകീയ ഭീമ ഒപ്പുശേഖരണ ക്യാമ്പയിന് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സഖാവ് അഡ്വ: ടി. മനോജ് കുമാര്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സഖാവ് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ അസി: സെക്രട്ടറി സഖാവ് മനോജ് കാരന്തൂര്‍ സ്വാഗതം പറഞ്ഞു.
സഖാക്കള്‍ ബഷീര്‍ പൂവ്വാട്ടുപറമ്പ്, മന്‍സൂര്‍ കൊമ്മേരി, ശക്തിധര്‍ പനോളി, റഫീഖ് പൂക്കാട്, അസ്ലം ബാലുശേരി, നസീര്‍, രാജീവന്, ബീന ഗോപാലന്, ശ്രീകല വിജയന്, തങ്കം പറമ്പില്‍ മുതലായവര്‍ സംസാരിച്ചു.