തിരുവനന്തപുരം: എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം – 2023 നാളെ (ശനി) വൈകിയിട്ട് 3 മണി മുതല്‍ ഗ്രാന്റ് ചൈത്രം ഹോട്ടല്‍ ഹാളില്‍ (കെ.റ്റി.ഡി.സി) നടക്കുമെന്ന് ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് അറിയിച്ചു. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍, പ്രവാസി പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വ കൂട്ടായ്മ, എന്‍.ആര്‍.ഐ ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാര സമര്‍പ്പണം, തമിഴ്‌നാട് പ്രവാസി കാര്യ മന്ത്രി ജിന്‍ഗി കെ.എസ് മുസ്താന് സ്വീകരണം, മുന്‍ മന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രവാസി സമൂഹത്തിന്റെ ഹൃദയാജ്ഞലി അര്‍പ്പണവും ഇതോടൊപ്പം നടക്കും. ഐശ്വര്യ എം നായരുടെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് ആരംഭം കുറിക്കും. പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സ്വാഗതവം പറയും. കടകംപള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം മുന്‍ മന്ത്രി സി. ദിവാകരന്‍ നിര്‍വ്വഹിക്കും. വണ്‍ മില്ല്യന്‍ ഫോര്‍വേഡ്-പീസ് സ്ഥാപക പ്രസ്ഡണ്ട് പ്രൊഫ. ഡോ: അബ്രഹാം കരിക്കകം ആമുഖ പ്രഭാഷണം നടത്തും. രാജ്യസഭ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ.പി.ജെ കുര്യന്‍ ഉദ്ഘാടനവും ആദരിക്കലും നടത്തും. മന്ത്രി അഡ്വ: ജി.ആര്‍ അനില്‍ മുഖ്യ പ്രഭാഷണവും അവാര്‍ഡ് സമര്‍പ്പണവും, എന്‍.ആര്‍.ഐ കൗണ്‍സിലിന് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ ക്വാളിറ്റി മാനേജ്‌മെന്റ് സര്‍വ്വീസ്, ജി.പി.യു ഡോ: ആര്‍. ശെല്‍വവും നിര്‍വ്വഹിക്കും. തുടര്‍ന്ന് തമിഴ്‌നാട് പ്രവാസി കാര്യ മന്ത്രി ജിന്‍ഗി കെ.എസ് മുസ്താനെ ആദരിക്കും. സി.ആര്‍ മഹേഷ് എ.എല്‍.എ, ബി.എല്‍.എം ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ചെയര്‍മാന്‍ പ്രേംകുമാര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) ദോഹ, ഖത്തര്‍ പ്രസിഡണ്ട് എ.പി മണികണ്ഠന്‍, വെല്‍മാര്‍ വെന്‍ഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ പി.കെ പ്രീത്, എയറോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ & മാനേജ്‌മെന്റ് സ്റ്റഡീസ്, കണ്ണൂര്‍ ചെയര്‍മാന്‍ ഡോ: കെ.പി ഷാഹുല്‍ ഹമീദ്, ഡോ: ഷിജി ഷാജഹാന്‍ (സാഹിത്യകാരി), പ്രവാസി വ്യവസായി കെ.വി ബഷീര്‍, താഹമുമ്മദ് (കണ്‍ട്രി ലീഡ്, എച്ച്.ബി.എസ് ക്ലബ്ബ് ഓഫ് ദി ജി.സി.സി), അമര്‍ഷാന്‍ ഫൗണ്ടേഷന്‍ തലശ്ശേരി ചെയര്‍മാന്‍ ഡോ: അമര്‍ഷാന്‍, മീഡിയ പെന്‍ ദോഹ,ഖത്തര്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, ചലചിത്ര- ടെലിഫിലിം താരം വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, ബാല സാഹിത്യകാരി സുമ പള്ളിപ്പുറം എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി.കെ രാജു മംഗള പത്രവും, നാസര്‍ കറുകപ്പാടം (ചെയര്‍മാന്‍ എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ഖത്തര്‍ റീജിയന്‍) കീര്‍ത്തിപത്രവും സമര്‍പ്പിക്കും. സി.കെ ഹരിചന്ദ്രന്‍ എം.എല്‍.എ, വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയന്‍, മുസ്ലീം ലീഗ് പ്രസിഡന്റ് ബീമാപള്ളി റഷീദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീര്‍ബാബു, ആര്‍.എല്‍.ജെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രദീപ് സി.കെ എന്നിവര്‍ ആശംസകള്‍ നേരും. പ്രവാസി സംഗമം 2023 കണ്‍വീനര്‍ പൂവച്ചല്‍ നാസര്‍ നന്ദി രേഖപ്പെടുത്തും.
പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നോര്‍ക്കാ- റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി മുഖ്യാതിഥിയാവും. പി.പി.എച്ച്.എ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.എന്‍.എ അമീര്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.ആര്‍.ഐ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശശി ആര്‍ നായര്‍ ദുബായ്, എക്‌സ് എന്‍.ആര്‍.ഐ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സി.ജി രാജന്‍ കെട്ടിടത്തില്‍ എന്നിവര്‍ മോഡറേറ്ററാവും. എന്‍.ആര്‍.ഐ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ: കുര്യാത്തി ഷാജി സ്വാഗതവും, പി.പി.എച്ച്.എ കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് സത്താര്‍ ആവിക്കര നന്ദിയും പറയും.
5 ന് വൈകിയിട്ട് 4:30ന് നടക്കുന്ന പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ കൂട്ടായ്മ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി അബ്ദുല്‍ ഖാദര്‍ എക്‌സ്.എ.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.പി.എച്ച്.എ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് കിണറ്റിന്‍കര ആമുഖ പ്രഭാഷണം നടത്തും. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവാസിബന്ധു ഡോ: എസ്. അഹമ്മദ് അദ്ധ്യക്ഷനാവും. സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എക്‌സ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പ്രവാസി സംഗമം 2023 കണ്‍വീനര്‍ ഇ.സലീം ക്രസന്റ് സ്വാഗതവും, പി.പി.എച്ച്.എ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി.രാമചന്ദ്രന്‍ നന്ദിയും പറയും.