ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു

ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു

സമരത്തിന് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന് നാസര്‍ എസ്റ്റേറ്റ് മുക്ക്. ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ 74-ാം ദിവസത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അംബിക മംഗലത്ത്, സി.വി.എം നജ്മ, റംസീന നരിക്കുനി എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി അംഗങ്ങളായ മുബീന വാവാട്, മനോജ് മേലാര്‍ പൊയില്‍, എം.വി അബ്ദുല്ലത്തീഫ്, കെ.ഇ ഷബീര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. നാസര്‍ എസ്റ്റേറ്റ് മുക്ക് ഹര്‍ഷിനക്ക് ഷാള്‍ അണിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *