ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് രാഹുലിന് എന്തിന് പരമാവധി ശിക്ഷ നല്‍കി? അപകീര്‍ത്തി കേസില്‍ കീഴ്‌കോടതികള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് രാഹുലിന് എന്തിന് പരമാവധി ശിക്ഷ നല്‍കി? അപകീര്‍ത്തി കേസില്‍ കീഴ്‌കോടതികള്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസില്‍ വിചാരണ കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് പരമാവധി ശിക്ഷ നല്‍കിയത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. അതിന് കൃത്യമായ കാരണം വിചാരണ ജഡ്ജി വ്യക്തമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേല്‍ക്കോടതികളെയും ഹൈക്കോടതിയെയും സമീപിച്ചപ്പോള്‍ അവര്‍ പോലും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ലേ? അപ്പീലുകള്‍ നിരസിക്കാന്‍ ഹൈക്കോടതി ധാരാളം പേജുകള്‍ ചെലവഴിച്ചെങ്കിലും പ്രധാന വശങ്ങളൊന്നും ഉത്തരവുകളില്‍ പരിഗണിച്ചിട്ടില്ലെന്നും വിധിയില്‍ വ്യക്തമാക്കി. പരമാവധി ശിക്ഷ വിധിച്ചില്ലായിരുന്നുവെങ്കില്‍ ഒരു മണ്ഡലത്തിന് പ്രതിനിധി ഇല്ലാതാകുമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കുമാര്‍, പി.എസ് നരസിംഹ എന്നിവരുടെ ബെഞ്ചായിരുന്നു സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ‘വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, ഒരു വോട്ടറെയും ബാധിക്കുന്ന തരത്തില്‍ വിചാരണ ജഡ്ജി പരമാവധി ശിക്ഷ വിധിച്ചത് എന്തിനാണെന്ന് വിശദീകരിക്കണം’ ജസ്റ്റിസ് ബി.ആര്‍ ഗവായ് പറഞ്ഞു. വിധിയുടെ പ്രത്യാഘാതങ്ങള്‍ പൊതുജീവിതം നയിക്കാനുള്ള രാഹുലിന്റെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടര്‍മാരെയും ബാധിച്ചു. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *