​ഗ്യാൻവാപി മസ്ജിദ് സർവ്വേ സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; കെട്ടിടത്തെ ബാധിക്കരുതെന്ന് നിർദേശം

​ഗ്യാൻവാപി മസ്ജിദ് സർവ്വേ സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; കെട്ടിടത്തെ ബാധിക്കരുതെന്ന് നിർദേശം

ഡൽഹി: ​ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു സർവേ സുപ്രീം കോടതി റദ്ദാക്കിയില്ല. എന്നാൽ ഖനനം നടത്താൻ അനുമതി നൽകിയില്ല. മസ്ജി​ദിൽ സർവേ നടത്താൻ അനുമതി നൽകിയുള്ള ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചത്.

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് സർവേ നടപടികൾ ആരംഭിച്ചിരുന്നു. അയോധ്യയിലും സർവേ നടത്തിയിരുന്നെന്നും സർവേ നടപടിക്രമങ്ങളിൽ ഈ ഘട്ടത്തിൽ ഇടപെടേണ്ടതിന്റെ ആവശ്യകത എന്താണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു.

1991ലെ ആരാധാനാലയ നിയമ പ്രകാരം സർവേ തടയണമെന്നായിരുന്നു മസ്ജിദ് കമ്മറ്റിയുടെ വാദം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നീക്കം സാഹോദര്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

കെട്ടിടത്തെ ബാധിക്കാതെ സർവേ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. നീതി ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്നായിരുന്നു ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത്.

Share

Leave a Reply

Your email address will not be published. Required fields are marked *