തലശേരി: രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാാന്‍ വേണ്ടിയാണ് ഏകീകൃത സിവില്‍കോഡ് നിയമം കൊണ്ടുവരുന്നതെന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക്. നിയമം നടപ്പാക്കാന്‍ പാടില്ല. നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ യുക്തിവാദിയായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. വിശ്വാസമുള്ളവരും ഇല്ലാത്തവരും ഉണ്ട്. ബി.ജെ.പി കൃത്യമായ അജണ്ടയോടുകൂടിയാണ് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. അവരുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെ ന്യൂനപക്ഷ വിരുദ്ധതയാണ്. വടവതി വാസു പഠന കേന്ദ്രം ഏക സിവില്‍കോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന പേരില്‍ തലശ്ശേരിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.വി ജയരാജന്‍ അധ്യക്ഷനായി. കെ.പി മോഹനന്‍ എം.എല്‍.എ, കെ. ശാന്തകുമാരി എം.എല്‍ എ, എന്‍. അലി അബ്ദുല്ല, കെ.പി ഉമ്മന്‍ഹാജി, ധര്‍മ്മ ചൈതന്യ സ്വാമികള്‍, ഫാ. ജോസഫ് മുത്തത്ത് കുന്നേല്‍, ഡോ. സുല്‍ഫിക്കര്‍ അലി, എം.എം അഷ്റഫ്, അഡ്വ.പി.വി സൈനുദ്ദീന്‍, ഡോ. ഷീനാ ഷുക്കൂര്‍, പി.എം സുരേഷ് ബാബു, കാസിം ഇരിക്കൂര്‍, യു. ബാബു ഗോപിനാഥ്, വര്‍ക്കി വട്ടപ്പാറ,പ്രൊഫ. എ.പി സുബൈര്‍, എം.സി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.