തൃശ്ശൂര്‍: പ്രസംഗ വിവാദത്തില്‍ എ.എന്‍ ഷംസീറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. സ്ത്രീകളെ ശബരിമലകയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീര്‍ എന്ന് ശോഭാ സുരേന്ദ്രന് ആരോപിച്ചു. ശബരിമലയിലേക്ക് ഒരുകൂട്ടം സ്ത്രീകളെ കൊണ്ടുവരാന്‍ തലശ്ശേരിയില്‍ നടന്ന ആദ്യയോഗത്തില്‍ പങ്കെടുത്ത ആളാണ് സ്പീക്കറെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സിപിഎമ്മിന്റെ തലവനായ പിണറായി വിജയന് ചില സിബിഐ കേസുകളിലും ഇഡി കേസുകളില്‍ പെടാന്‍ പോവുന്ന സാഹചര്യമാണെന്നും അതിനിടെ ചര്‍ച്ചകളെ വിഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഷംസീറും എംവി ഗോവിന്ദനും പിണറായി വിജയനുമെല്ലാം നടത്തുന്നത് എന്നും ശോഭാ സുരേന്ദ്രന് ആരോപിക്കുന്നു.
വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളില്‍ സഖാക്കന്മാരെ തിരുകിക്കയറ്റുന്നതെന്നും പിന്‍വലിക്കാനുള്ള ആര്‍ജവം കാണിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ശോഭ ആവശ്യപ്പെട്ടു.
ഷംസീറിന് മുസ്ലിം പള്ളിയുടെ മുന്നില്‍നിന്ന് അവരുടെ മതത്തെ കൂടുതല്‍ ശാസ്ത്രീയവത്കരിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ? എന്നും ശോഭ ചോദിക്കുന്നു.
ശാസ്ത്രത്തെ കൊണ്ടല്ല നാം ആധ്യാത്മികതയെ വായിച്ചിട്ടുള്ളത്. ആധ്യാത്മികതയെ ഓരോ വ്യക്തിയും വായിക്കുന്നത് അതിന് അനുസൃതമായി നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ കൊണ്ടാണ്. ഷംസീര്‍ സ്പീക്കറെ പോലെ പെരുമാറണമായിരുന്നുവെന്നും ശോഭ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.