കോഴിക്കോട്: പ്രവാസികളുടെ നട്ടെല്ലൊടിക്കും വിധം വിമാന യാത്രക്കൂലിയിലുണ്ടായ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിമാനക്കമ്പനിയും നടത്തുന്ന ഒളിച്ചു കളി പുറത്തു കൊണ്ടുവരണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് ജില്ലാ പ്രവാസി ലീഗ് കിഡ്സന്‍ കോണ്‍റില്‍ വെച്ച് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.കെ ഹുസൈന്‍ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ മജീദ് ഹാജി വടകര, വാഴയില്‍ ഇബ്രാഹിം ഹാജി, ഹാഷിം കോയ തങ്ങള്‍, വി.പി കുഞ്ഞമ്മദ് ഹാജി പെരുമണ്ണ, കൊയപ്പത്തൊടി മുഹമ്മദ് അലി ഹാജി, ബി.എച്ച് കുഞ്ഞമ്മദ് ഹാജി, എ.എം.എസ് അലവി, ടി.കെ അബ്ദുള്ള കോയ, സി. മുഹമ്മദ് അലി മാസ്റ്റര്‍, മഠത്തില്‍ റഷീദ്, റഷീദ് ചാലക്കര, കെ.വി ശരീഫ് ബേപ്പൂര്‍, അബ്ദുല്‍ റഷീദ് ചെറുവണ്ണൂര്‍, കെ. കുഞ്ഞമ്മദ് ആയഞ്ചേരി, പിസ്സ, കെ.കെ കോയ കൊയട്ടി, ഐ.പി അഷ്റഫ്, സി.പി അസീസ്, എ.എം മുദ്ധീന്‍, വി.പി ഷംസുദ്ധീന്‍, ശരീഫ് കൂടത്തായി തുടങ്ങിയവര്‍ സംസാരിച്ചു.