വിദ്യാഭ്യാസമേള അഞ്ചിന്

വിദ്യാഭ്യാസമേള അഞ്ചിന്

കോഴിക്കോട്: എമെന്റ്റ ഹൈബ്രിഡ് ലേര്‍ണിംഗും സ്റ്റഡി ബി ഓവര്‍സീസ് കണ്‍സള്‍ട്ടന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസമേള 2023 ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍വച്ച് അഞ്ചാം തിയതി (ശനി, രാവിലെ 9.30 മുതല്‍ രാത്രി എട്ട് മണി വരെ) സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടര്‍മാരായ ദേവി സുരേഷും സജു. പി നായരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏവിയേഷന്‍ പഠനരംഗത്ത് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പഠനരീതിയാണ് നല്‍കി വരുന്നത്. ഏവിയേഷന്‍ മേളയില്‍ മികച്ച തൊഴിലവസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നുണ്ട്. ഏവിയേഷന്‍ പഠനത്തോടൊപ്പം ഇംഗ്ലീഷ് പരിജ്ഞാനവും എം.ബി.എ, ബി.ബി.എ ഡിഗ്രി കോഴിസുകളും പഠിക്കാന്‍ കഴിയുന്ന രൂപത്തിലാണ് കോഴ്‌സുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. മറ്റ് ഏവിയേഷന്‍ സ്റ്റഡി സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫീസിനത്തിലും കുറവ് നല്‍കുന്നുണ്ട്. യു.കെ, യു.എസ്.എ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനും കാനഡ, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ പെര്‍മെനന്റ് റെസിഡന്‍സിനുള്ള സഹായങ്ങളും സ്റ്റഡി ബി ഓവര്‍സീസ് കണ്‍സള്‍ട്ടന്റ് നല്‍കുന്നുണ്ടെന്ന് മാനേജിങ് ഡയറക്ടര്‍ സജു.പി നായര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. വനിതകളാണ് എമെന്റ്റ ഹൈബ്രിഡ് ലേര്‍ണിംഗിനും സ്റ്റഡി ബി ഓവര്‍സീസ് കണ്‍സള്‍ട്ടന്റ്‌സിനും നേതൃത്വം നല്‍കുന്നതെന്നും തങ്ങള്‍ക്ക് ഏവിയേഷന്‍ രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ദേവിസുരേഷ്, സജു.പി നായര്‍, അഞ്ജുനായര്‍, നീനജോസഫ്, അജയ് മേപറമ്പത്ത് എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 7510177711, 9847020207

Share

Leave a Reply

Your email address will not be published. Required fields are marked *