ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് എഐ സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ നേതാക്കളും കേരള നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത. രമേശ് ചെന്നിത്തലയും എകെ ആന്റണിയും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
ഇരട്ട അവഗണനയാണ് കേരളം അനുഭവിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്‍റെയും സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാറിന്‍റെയും അവഗണന. രണ്ട് സർക്കാറുകൾക്കുമെതിരെ ജനവികാരം ഉയരുകയാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം വൈകാതെ ആരംഭിക്കും. നേതാക്കള്‍ ശുഭാപ്തി വിശ്വാസത്തിലാണ്. 20 സീറ്റുകള്‍ നേടാനാകുമെന്നതാണ് കേരളത്തിലെ സ്ഥിതിയെന്ന് അവര്‍ സൂചിപ്പിച്ചു. ഈ സാഹചര്യം വോട്ടാക്കി മാറ്റാനുള്ള പ്രചാരണം ആരംഭിക്കാനാണ് തീരുമാനം. അഭിപ്രായ വെത്യാസങ്ങള്‍ മറന്ന് മുഴുവന്‍ നേതാക്കളും ഒറ്റക്കെട്ടായി ജനങ്ങളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.