ലൈഫ് മിഷന്‍ കോഴക്കേസ്: എം. ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനാകും

ലൈഫ് മിഷന്‍ കോഴക്കേസ്: എം. ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനാകും

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനാകും. ശിവശങ്കറിന് സുപ്രീം കോടതി ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആറ് മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ശിവശങ്കര്‍ മോചിതനാകുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

നട്ടെല്ലിന് ശസ്ത്രക്രിയ നടത്തുന്നതിനായാണ് ഇടക്കാല ജാമ്യം. കസ്റ്റഡിയില്‍ വെച്ച് ശസ്ത്രക്രിയ നടത്താമെന്നതടക്കമുള്ള ഇഡിയുടെ വാദം സുപ്രീം കോടതി തള്ളിയിരുന്നു. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *