തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മദര്‍ ആന്‍ഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ അവാര്‍ഡിന് ഗോകുലം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ 44 ഹോസ്പിറ്റലുകള്‍ അര്‍ഹരായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ഡി.എച്ച്.എസ് ഡോക്ടര്‍ റീന, യൂണിസെഫ് റെപ്രസെന്ററ്റീവ് കൗശിക്ക് ഗാംഗുലി, സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ചു കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലളിത കൈലാസ് അവാര്‍ഡ് സ്വീകരിച്ച്. ഗൈനക്കോളജി പ്രൊഫസര്‍ ഡോക്ടര്‍ നീലിമ, നഴ്‌സിംഗ് സൂപ്രണ്ട് പുഷ്പ വേണുഗോപാല്‍, ബ്രസ്റ്റ് ഫീഡിങ് കൗണ്‍സിലര്‍ ആര്‍ച്ച, ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജ് ടീച്ചര്‍ രമ്യ, പേഷ്യന്റ് കോ-ഓഡിനേറ്റര്‍ ബിന്ദു ഉദയന്‍, ജൈത്ര, ഷൈനി എന്നിവര്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.