കോഴിക്കോട്: പുതായാപ്പ ഹാര്‍ബറിന് സമീപം നിര്‍ത്തിയിട്ട ബോട്ടിന് തീപിടിച്ചു. ആളപായമില്ല. രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഗ്യാസ് അടുപ്പില്‍ നിന്നും തീ പടര്‍ന്നാണ് തീ പിടിച്ചതെന്ന് കണ്ടെത്തി. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഒരു ദിവസം ഉള്‍കടലില്‍ പോയി തിരിച്ച വന്ന ബോട്ടാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.