പാരഗണ്‍ ഉടമ സുമേഷ് ഗോവിന്ദിനെ കാലിക്കറ്റ് ചേംബര്‍ ആദരിക്കുന്നു

പാരഗണ്‍ ഉടമ സുമേഷ് ഗോവിന്ദിനെ കാലിക്കറ്റ് ചേംബര്‍ ആദരിക്കുന്നു

കോഴിക്കോട്: ലോക ഫുഡ് ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസില്‍ ലോകത്ത് 150 ഏറ്റവും മികച്ച 11 ാം മത് റസ്റ്റോറന്റായി അംഗീകാരം ലഭിച്ച പാരഗണ്‍ ഹോട്ടലിന്റെ ഉടമ സുമേഷ് ഗോവിന്ദിനെ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആദരിക്കുന്നു. 4 ന് വൈകീട്ട് 4 മണിക്ക് അശോകപുരം ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് സുമേഷ് ഗോവിന്ദിനെ ആദരിക്കുക. തുടര്‍ന്ന് ചേംബര്‍ ഭാരവാഹികളുമായി ആരോഗ്യമാണ് സമ്പത്ത് എന്ന വിഷയത്തില്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ വി.ആര്‍ വിനോദ് ഐ.എ.എസ് സംവദിക്കും.

കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റഫി പി. ദേവസ്സി അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പര്‍ ടി.കെ രാധാകൃഷ്ണന്‍ മോഡറേറ്ററാകും. ഹോണറി സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി, ഫുഡ് സേഫ്റ്റി സ്റ്റേറ്റ് ഉപദേശക സമിതി അംഗം ബാദുഷ കടലുണ്ടി,
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു ലാല്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രൂപേഷ് കോളിയോട്ട്, ആള്‍ കേരള കേറ്ററിംഗ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ്, ബേക്ക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റാഷിഖ് തൂണേരി, ചേമ്പര്‍ മുന്‍ പ്രസിഡന്റ്മാരായ ഡോ.കെ മൊയ്തു, എം. മുസമ്മില്‍, ടി.പി അബ്ദുല്ലക്കോയ, സുബൈര്‍ കൊളക്കാടന്‍, ട്രഷറര്‍ ബോബിഷ് കുന്നത്ത് എന്നിവര്‍ പങ്കെടുക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *