തലശ്ശേരി: ആംബുലന്‍സ് മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കളര്‍കോഡ് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ ട്രേഡ് യൂണിയന് സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കണമെന്ന് ആംബുലന്‍സ് ഡ്രൈവേഴ്സ് യൂണിയന് (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. കണ്വെന്ഷന് സി.പി പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ടി.ശ്രീജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ.മന്‍സൂര്‍, റിജു കൂത്തുപറമ്പ്, അജിത്ത് പ്രസാദ്, റിജേഷ് പരിയാരം എന്നിവര്‍ സംസാരിച്ചു.