ന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മുസ്ലീം ലീഗ് ഉണ്ടാകും: മുനവ്വറലി ശിഹാബ് തങ്ങള്‍

ന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മുസ്ലീം ലീഗ് ഉണ്ടാകും: മുനവ്വറലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ലോകത്ത് എവിടെയൊക്കെ ന്യൂനപക്ഷങ്ങള്‍ പ്രയാസം അനുഭവിക്കുന്നുവോ ഇപ്പോള്‍ പ്രയാസം അനുഭവിക്കുന്ന മണിപ്പൂരടക്കം എല്ലാ സ്ഥലത്തും ന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇവിടെ മുസ്‌ലീം ലീഗ് ഉണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ജാതിയോ മതമോ ഇല്ല, അവരോട് കൂടെയുണ്ടാകുമെന്ന് സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഭാഷാ സമര പോരാട്ട സ്മരണയില്‍ സൗത്ത് മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിച്ച സ്മൃതിവിചാരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, ഭാഷാ സമരത്തില്‍ പങ്കെടുത്തവരെ ആദരിച്ചു. സംസ്ഥാന യൂത്ത് ലീഗ് ജന: സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യാത്ഥിയായി. പ്രസിഡന്റ് മന്‍സൂര്‍ മാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. ജംഷീറലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എന്‍.സി.അബൂബക്കര്‍, അഡ്വ: എ.വി.അന്‍വര്‍, ടി.പി.എം.ജിഷാന്‍, പി.സെക്കീര്‍, അര്‍ശുല്‍ അഹമ്മദ്, അഷിഖ് ചെലവൂര്‍, മിസ്ഹബ് കീഴരിയൂര്‍, മൊയ്തീന്‍കോയ, മൊയ്തീന്‍ ബാബു, കോയ മോന്‍ പള്ളിക്കണ്ടി, എ.ഷിജിത്ത് ഖാന്‍, ഷുഹൈബ് മുഖദാര്‍, സമീര്‍ കല്ലായി, ഇര്‍ശാദ് മനു, കോയ മോന്‍ പുതിയ പാലം, ശംസു പന്നിയങ്കര, മനാഫ് കല്ലായി, നാസര്‍ ചക്കുംകടവ്, മുഷ്താഖ് അഹമ്മദ്, ഹൈദര്‍ മാങ്കാവ്, അസ്‌ക്കര്‍ പന്നിയങ്കര, റമീസ് കോട്ടുമ്മല്‍, നസീര്‍ ചക്കുംകടവ്, നസീര്‍ കപ്പക്കല്‍, മുഹാജിര്‍, ഫാഹിദ് ചാപ്പയില്‍, മാലിക്ക്, കെ.ടി.ആദില്‍ എന്നിവര്‍ സംബദ്ധിച്ചു. സെക്രട്ടറി എം.സിറാജ് സ്വാഗതവും, ട്രഷറര്‍ ഫസല്‍ കൊമ്മേരി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *