ഡൽഹി സർവീസസ് ബില്ല് ലോകസഭ പാസായി; പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡൽഹി സർവീസസ് ബില്ല് ലോകസഭ പാസായി; പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡൽഹി: ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഡൽഹി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ഡൽഹി സർവീസസ് ബിൽ ലോക്‌സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ സഭ പാസാക്കിയത്.

ഗ്രൂപ്പ് എ ഓഫീസർമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും പ്രത്യേക അതോറിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള ഓർഡിനൻസ് മേയ് 19-നാണ് കേന്ദ്രം പുറത്തിറക്കിയത്. ക്രമസമാധാന പാലനം, പോലീസ്, ഭൂമി എന്നിവ ഒഴികെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ് പൂർണ അധികാരമെന്ന സുപ്രീം കോടതിവിധിക്ക് പിന്നാലെയാണ് ഓർഡിനൻസ് അവതരിപ്പിച്ചത്.

ഈ പകരമായാണ് കേന്ദ്രസർക്കാർ ഡൽഹി സർവീസസ് ബിൽ (ദ ഗവൺമെന്റ് ഓഫ് നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി ) 2023 ബിൽ) കൊണ്ടുവന്നത്. ചൊവ്വാഴ്ചയാണ് ബിൽ ലോക്സഭയ്ക്ക് മുൻപിലെത്തിയത്. ബിൽ പാസാക്കിയതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭയിൽ ബിൽ പാസാവുകയും രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്താൽ നിലവിലെ ഓർഡിനൻസിന് പകരമുള്ള നിയമമായി ഇത് മാറും.

Share

Leave a Reply

Your email address will not be published. Required fields are marked *