ജിതിന്‍ വിജയന് ജന്മനാടിന്റെ സ്വീകരണം 5 ന്

ജിതിന്‍ വിജയന് ജന്മനാടിന്റെ സ്വീകരണം 5 ന്

കോഴിക്കോട്: ഹൈ ആര്‍ട്ടിറ്റിയൂഡ്- ലോ ഓപ്പണിംഗ് സ്‌കൈ ഡൈവിംഗില്‍ ലോക റെക്കോര്‍ഡ് നേടിയ ജിതിന്‍ വിജയന് ജന്മനാടായ പനായിയില്‍ 5 ന് ശനിയാഴ്ച വൈകിയിട്ട് 4 മണിക്ക് സ്വീകരണമൊരുക്കുന്നുവെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമേരിക്കയിലെ ടെന്നസിസ്റ്റേറ്റില്‍ കൈയ്യില്‍ കെട്ടിയ ഇന്ത്യന്‍ ദേശീയ പതാകയുമായി 43000 അടി ഉയരത്തില്‍ നിന്ന് വെറും 7 മിനിറ്റുകൊണ്ട് അതിസാഹസികമായി സ്‌കൈഡൈവിംഗ് നടത്തി ലോകറെക്കോര്‍ഡും, ഏറ്റവും കൂടിയ ഉയരത്തില്‍ ഏഷ്യന്‍ റെക്കോര്‍ഡുമാണ് ജിതിന്‍ വിജയന്‍ കരസ്ഥമാക്കിയത്.

ദര്‍ശന കലാവേദിയാണ് സ്വീകരണം ഒരുക്കുന്നത്. വൈകിയിട്ട് 4 മണിക്ക് ഘോഷയാത്ര ആരംഭിക്കും. 4:30 നടക്കുന്ന പൊതുസമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ സതിശന്‍  കെ.കെ, ചെയര്‍മാന്‍ ബാബുരാജ് എ. സി, ജോയിന്റ് കണ്‍വീനര്‍ എ.എം ഷൈനി, എ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *