തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ഇടപെട്ടെന്ന പരാതിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിനാണ് നിർദേശം നൽകിയത്. സംവിധായകൻ വിനയൻ നേരിട്ട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
തന്റെ സിനിമയായ ’19-ാം നൂറ്റാണ്ടിന്’ അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയൻ നേരത്തെ രംഗത്തെത്തിയിരുന്നു. അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനതെിരെ ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും വിനയൻ പുറത്തുവിട്ടിരുന്നു. ഈ തെളിവുകൾ കൂടി വെച്ചാണ് വിനയന്റെ പരാതി.