ഗ്യാൻവാപി പള്ളിയിൽ സർവേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിച്ച് പള്ളിക്കമ്മറ്റി

ഗ്യാൻവാപി പള്ളിയിൽ സർവേക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി; സുപ്രീംകോടതിയെ സമീപിച്ച് പള്ളിക്കമ്മറ്റി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി. ഇതിനെതിരെ പള്ളിക്കമ്മറ്റി സുപ്രീം കോടതിയെ സമീപിച്ചു. പള്ളിക്കമ്മിറ്റിയുടെ ഹർജിയിൽ വെള്ളിയാഴ്ച വാദം കേൾക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകരെ അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണു ഹർജി പരിഗണിക്കുക.

നേരത്തെ പരിശോധന അനുവദിച്ച വാരാണസി ജില്ലാകോടതി ഉത്തരവിൽ സുപ്രീംകോടതി ഈ മാസം 26 വരെ സ്റ്റേ ഏർപ്പെടുത്തിയിരുന്നു. വിഷയത്തിൽ ഓഗസ്റ്റ് 3നകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

പള്ളി നിൽക്കുന്നിടത്ത് മുൻപ് ക്ഷേത്രമായിരുന്നുവെന്ന് വാദിച്ച ഒരുവിഭാഗം ആളുകളാണ് സർവേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളി നിൽക്കുന്ന ഭാഗത്ത് സ്വയംഭൂവായ ജ്യോതിർലിംഗം ഉണ്ടായിരുന്നുവെന്നും 17–ാം നൂറ്റാണ്ടിൽ ഔറംഗസേബ് ക്ഷേത്രം തകർത്ത് പള്ളി പണിയുകയായിരുന്നുവെന്നും ഹർജിക്കാർ പറയുന്നു. ഈ ക്ഷേത്രം തിരികെ വേണമെന്നാണ് ആവശ്യം.

Share

Leave a Reply

Your email address will not be published. Required fields are marked *