അലഹബാദ്: ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി. നീതി നടപ്പിലാക്കാന്‍ സര്‍വേ അനിവാര്യമെന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി സര്‍വേക്ക് അനുമതി നല്‍കിയത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേക്കാണ് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. അന്‍ജുമന്‍ മസ്ജിദ് ഭരണസമിതി സര്‍വേ നടത്തുന്നതിനെതിരേ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. നേരത്തെ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തത് ഇന്നേക്ക് വരെ നീട്ടിയിരുന്നു. വാരണാസിയില്‍ ക്ഷേത്രമാണോ പള്ളിയാണോ ആദ്യം വന്നതെന്ന് കണ്ടെത്താനാണ് സര്‍വേ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്തു പള്ളികമ്മിറ്റിയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍വേ പള്ളിയെ തകര്‍ക്കുമെന്ന് പള്ളികമ്മിറ്റിയും പള്ളിക്ക് കേടുപാട് പാറ്റാതെയാവും സര്‍വേയെന്ന് പുരാവസ്തു വകുപ്പും കോടതിയെ അറിയിച്ചിരുന്നു.