കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും

കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ; അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും

കോളേജ് പ്രിന്‍സിപ്പല്‍ നിയമനക്കേസ് ഇന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിക്കും. അഡീഷണല്‍ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രധാന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. അന്തിമ കരട് പട്ടികയാക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചുള്ള ഫയലും സെലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ട്മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിച്ചതിന്റെ മിനുട്സും ഹാജരാക്കാനാണ് നിര്‍ദേശം.

സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം. സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ പട്ടിക, കരട് പട്ടികയായി മാറ്റിയത് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. യു.ജി.സി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *