കൊളംബിയയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍; വനിതാ ലോകകപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് മൊറോക്കോ

കൊളംബിയയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറില്‍; വനിതാ ലോകകപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് മൊറോക്കോ

പെര്‍ത്ത്: വനിതാ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് മൊറോക്കോ . ലോക കപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് മൊറോക്കോ വനിതാ ലോകകപ്പില്‍ ഈ നേട്ടം കൈവരിക്കുന്നത്. തങ്ങളുടെ പ്രഥമ ലോകകപ്പില്‍ തന്നെയാണ് മൊറോക്കോയുടെ ഈ സ്വപ്നക്കുതിപ്പ് എന്ന പ്രത്യേകതയും ഉണ്ട്.

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ കൊളംബിയയെ പരാജയപ്പെടുത്തിയാണ് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം.

സ്ട്രൈക്കര്‍ അനിസ്സ ലമാരിയുടെ ഏക ഗോളിനാണ് മൊറോക്കോ കൊളംബിയയെ കീഴടക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും കൊളംബിയയുടെ നീക്കങ്ങളെല്ലാം മൊറോക്കോ വിദഗ്ധമായി പ്രതിരോധിച്ചു. അതേ സമയം തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കൊളംബിയ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മനിയും ദക്ഷിണകൊറിയയും സമനിലയില്‍ പിരിഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയ ജമൈക്കയേയും മൊറോക്കോ ഫ്രാന്‍സിനേയും നേരിടും.

Share

Leave a Reply

Your email address will not be published. Required fields are marked *