നോയിഡ: ലിഫ്റ്റിൻറെ കേബിൾ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഉത്തർപ്രദേശിൽ 73കാരി മരിച്ചു. വൈകിട്ട് നാലരയോടെ നോയിഡയിലെ സെക്ടർ 142 പൊലീസ് സ്റ്റേഷൻ പരിധിയിലെ സെക്ടർ 137ലെ പരസ് തൈറ സൊസൈറ്റിയിലാണ് സംഭവം.
കേബിൾ പൊട്ടിയ ലിഫ്റ്റ് കെട്ടിട സമുച്ചയത്തിന്റെ മധ്യഭാഗത്തായി കുടുങ്ങുകയായിരുന്നു. പ്രായമായ സ്ത്രീ മാത്രമേ ഈ സമയം ലിഫ്റ്റിലുണ്ടായിരുന്നുള്ളു. ലിഫ്റ്റ് വീണതിൽ നിന്നുണ്ടായ പരിക്കല്ല മരണ കാരണം. ഹൃദയാഘാതം സംഭവിച്ചാണ് മരണം.
അപകടം നടന്ന് പെട്ടെന്ന് തന്നെ യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല, വീഴ്ചയ്ക്കിടെയുണ്ടായ ഭയപ്പാടാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.