ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ മിഷന് ഇന്‍ സോളിഡാരിറ്റിയുടെയും ബാസല്‍ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന 30 അംഗ ഗാനസംഘം കോഴിക്കോട് മാനാഞ്ചിറയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. 4 ന് വെള്ളിയാഴ്ച വൈകിയിട്ട് 6 മണിക്ക് സി.എസ്.ഐ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന 2 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീത പരിപാടിയില്‍ നവോത്ഥാന കാലഘട്ടം മുതല്‍ സമകാലീനം വരെയുള്ള കാലഘട്ടത്തിലെ ക്രൈസ്തവ സംഗീത പാരമ്പര്യത്തിന്റെ ഛേദമുഖം ആയിരിക്കും അവതരിപ്പിക്കുക.
ജര്‍മനിയിലെ എസ് ലിങ്കന് പട്ടണത്തിലെ പ്രസിദ്ധ സംഗീതജ്ഞരായ ഊവോ ഷോസ് ലര്‍, ഹന്നാ ഷോസ് ലര്‍ ദമ്പതിമാര്‍ പരിശീലിപ്പിച്ചെടുത്തവരാണ് 30 അംഗ ഗാനസംഘത്തിലുള്ളത്. ഷോസ് ലര്‍ ദമ്പതിമാരും ബാസല്‍ മിഷന്റെ ഡയറക്ടറായ റവ. ഡീറ്റര്‍ ബുള്ളാര്‍ഡ് വെര്‍ണറും പത്നി റവ. നാന്‍സി വെര്‍ണറും സംഘത്തെ അനുഗമിക്കും.
കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഡല്‍ഹി എന്നിവിടങ്ങളിലും സംഘം സംഗീത പരിപാടി നടത്തും. കോഴിക്കോട് നടക്കുന്ന സംഗീത സന്ധ്യയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും.