കോഴിക്കോട്: ദേശീയ വാസ്‌കുലാര്‍ ദിനാചരണത്തിന്റെ ഭാഗമായി വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി 21 നഗരങ്ങളില്‍ നടത്തുന്ന ‘ആംപ്യൂട്ടേഷന്‍- വിമുക്ത ഭാരതം’ എന്ന വാക്കത്തോണ്‍ കോഴിക്കോട്ട് സംഘടിപ്പിക്കുമെന്ന് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഫവാസ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.സുനില്‍ രാജേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ഞായര്‍ രാവിലെ 7 മണിക്ക് മാനാഞ്ചിറ സ്‌ക്വയറിലെ കിഡ്സണ്‍ കോര്‍ണര്‍ പരിസരത്ത് നിന്നും വാക്കത്തോണ്‍ 122 ഇന്‍ഫാന്ററി ബറ്റാലിയന്റെ കമാന്റിംഗ് ഓഫീസര്‍ കേണല്‍ നവീന്‍ ബെന്‍ജിത് ഫ്ളാഗ് ഓഫ് ചെയ്യും. വാക്കത്തോണിലൂടെ ആരോഗ്യപകരമായ ജീവിതത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യവും ലിംബ് ആംപ്യൂട്ടേഷനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവുമാണ് ഉദ്ദേശിക്കുന്നത്. ‘വാക്ക് എ മൈല്‍ ടു ലിവ് വിത്ത് എ സ്മൈല്‍’ എന്നാണ് വാക്കത്തോണിന്റെ പ്രചാരണ വാക്യം. 2021 ല്‍ ആംപ്യൂട്ടേഷന്‍- വിമുക്ത കേരളം എന്ന പേരില്‍ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ആരംഭിച്ച ബോധവല്‍ക്കരണ ക്യാമ്പയ്നാണ് ഇപ്പോള്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. കൃത്യവും സമയോജിതവുമായ ചികിത്സ ലഭ്യമാക്കുന്ന പക്ഷം ലോകമെമ്പാടും ഓരോ മുപ്പത്സെക്കന്റിലും ഒന്നെന്ന വീതം നടക്കുന്ന ലിംബ് ആംപ്യൂട്ടേഷന്‍ തടയാന്‍ കഴിയുമെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് വാസ്‌കുലാര്‍ സര്‍ജന്‍ ഡോ.സുനില്‍ രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു. വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ദില്ലി നാഷണല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന വാക്കത്തോണ്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി എസ്.പി ബേഗല്‍ ആണ് ദേശീയതലത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നത്. സ്റ്റാര്‍കെയറിന് പുറമെ വാസ്‌കുലാര്‍ സൊസൈറ്റി ഓഫ് കേരള, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി, ഐ.എം.എ കാലിക്കറ്റ്, മീഡിയ വണ്‍, കേരള കൗമുദി, റെഡ് എഫ്.എം 93.5, അഹം ആരോഗ്യ ഫൗണ്ടേഷനും വാക്കത്തോണില്‍ ഭാഗമാകും. ഓണ്‍ വഴി രജിസ്ട്രേഷന്‍ ലിങ്ക് സ്റ്റാര്‍കെയറിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്കറ്റിംഗ് വിഭാഗം അസിസ്റ്റന്റ് മാനേജര്‍ വൈശാഖ് സുരേഷ് പങ്കെടുത്തു.