മാഹി: മാഹിയുടെ വിവിധ ഭാഗങ്ങളില്‍ നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന സാഹചര്യത്തില്‍ അവരെ സംബന്ധിച്ച ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള പൂര്‍ണ വിവരങ്ങള്‍ വാടകക്കെട്ടിട ഉടമകളും, തൊഴിലുടമകളും, സൂക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജനശബ്ദം ജനറല്‍ സെക്രട്ടറി ഇ.കെ റഫീഖ് പോലിസ് അധികൃതരോടാവശ്യപ്പെട്ടു. മദ്യവും ലഹരി വസ്തുക്കളും യഥേഷ്ടം ഉപയോഗിക്കുന്ന ഇവര്‍ സാമൂഹ്യ ജീവിതത്തിന് ഭീഷണിയാവുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.