തിരൂരങ്ങാടി: അതിഥി തൊഴിലാളിയുടെ മകളെ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതി കസ്റ്റഡിയിൽ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ നാല് വയസുകാരിയായ കുട്ടിയാണ് ലൈംഗിക പീഡനത്തിനിരയായത്. മധ്യപ്രദേശ് സ്വദേശിയാണ് പിടിയിലായത്.
ഉച്ചഭക്ഷണത്തിനു ശേഷം ഇവരുടെ ക്വാർട്ടേഴ്സിലെത്തിയ പ്രതി കുഞ്ഞിനെ കളിപ്പിക്കാൻ കൊണ്ടു പോകുന്നു എന്നു പറഞ്ഞു വിളിച്ചു കൊണ്ടുപോയതാണ്. പിന്നീട് കുട്ടി കരഞ്ഞു വരുന്നത് കണ്ട് മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം പറഞ്ഞത്.തുടർന്ന് യുവതി തന്നെ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തേഞ്ഞിപ്പലം പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു തിരൂരങ്ങാടി സ്റ്റേഷന് കൈമാറി. കുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി. മൊഴി രേഖപ്പെടുത്തുകയും ചെയ്തു.