ഹര്‍ഷിനയ്ക്കാവശ്യം ആശ്വാസവാക്കുകളല്ല, അര്‍ഹമായ നഷ്ടപരിഹാരം: ഡോ.ഹുസൈന്‍ മടവൂര്‍

ഹര്‍ഷിനയ്ക്കാവശ്യം ആശ്വാസവാക്കുകളല്ല, അര്‍ഹമായ നഷ്ടപരിഹാരം: ഡോ.ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: ചികിത്സപ്പിഴവ് സംഭവിച്ചാല്‍ ആശ്വാസവാക്കുകളല്ല, അര്‍ഹമായ നഷ്ടപരിഹാരമാണ് വേണ്ടതെന്ന് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഹര്‍ഷിന സമരസഹായസമിതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിനുമുന്നില്‍ നടന്ന ഐക്യദാര്‍ഢ്യസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചികിത്സാപ്പിഴവ് ഭരണകൂടം അവഗണിച്ചാല്‍ ജനങ്ങള്‍ക്ക് ആശുപത്രികളിലുള്ള വിശ്വാസം നഷ്ടപ്പെടും. അതുകൊണ്ട് ഹര്‍ഷിനയുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
ഹര്‍ഷിനയ്ക്ക് നീതി എന്നത് രാഷ്ട്രീയപരമായോ വ്യക്തിപരമായോ കാണേണ്ടതല്ലെന്നും മനുഷ്യത്വപരമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷനായി. കെ.എന്‍.എം. ജില്ലാപ്രസിഡന്റ് സി. മരക്കാരുട്ടി, അബ്ദുല്‍ സലാം വളപ്പില്‍, ഹാഫിസ് റഹ്‌മാന്‍, പി. മുജീബ് റഹ്‌മാന്‍, അബ്ദുല്‍ സലാം പുത്തൂര്‍, അസ്ലം എം.ജി നഗര്‍, ഇ.പി. അന്‍വര്‍ സാദത്ത്, എം.ടി. സേതുമാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹര്‍ഷിനയുടെ അനിശ്ചിതകാലസമരം ചൊവ്വാഴ്ച 72 ദിവസം പിന്നിട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *