സംഘര്‍ഷമൊഴിയാതെ ഹരിയാന; ഇന്ധനം കുപ്പിയില്‍ വില്‍ക്കുന്നതിന് വിലക്ക്, നൂറിലധികം ആളുകള്‍ കസ്റ്റഡിയില്‍

സംഘര്‍ഷമൊഴിയാതെ ഹരിയാന; ഇന്ധനം കുപ്പിയില്‍ വില്‍ക്കുന്നതിന് വിലക്ക്, നൂറിലധികം ആളുകള്‍ കസ്റ്റഡിയില്‍

ചണ്ഡീഗഡ്: ഹരിയാനയില്‍ സംഘര്‍ഷത്തിന് അയവില്ല. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു.പിയിലും ഡല്‍ഹിയിലും ജാഗ്രത മുന്നറിയിപ്പ്. നൂഹില്‍ തുടങ്ങിയ സംഘര്‍ഷം ഹരിയാനയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. വിവിധ ഭാഗങ്ങളില്‍ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച ആഭ്യന്തര മന്ത്രി അനില്‍ വിജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 40 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. നൂറിലധികം ആളുകളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോളും ഡീസലും വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുപ്പികളില്‍ നല്‍കുന്നതിനാണ് വിലക്കെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയില്‍ മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

അതേസമയം ഗുരുഗ്രാമില്‍ ഓഫിസുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലിസ് ‘എക്‌സി’ലൂടെ പറഞ്ഞു. ആര്‍ക്കും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് പോലിസ് ആവശ്യപ്പെട്ടു. ‘ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അപലപിക്കുന്നു. എല്ലാ ഓഫിസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നു. ഗുരുഗ്രാമിന് അകത്തും പുറത്തും എവിടെയും യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. ദയവായി കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക,’ എന്നായിരുന്നു പോസ്റ്റ്.

https://peoplesreview.co.in/india/57029

മേവാത്ത് മേഖലയിലെ നുഹ്, സോഹ്ന ജില്ലകളിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ വ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഗുരുഗ്രാമില്‍ പള്ളി ആക്രമിച്ച് തീയിട്ട ജനക്കൂട്ടം ഇമാമിനെ കൊലപ്പെടുത്തി. ചൊവ്വാഴ്ച ബാദ്ഷാപൂരില്‍ കടകള്‍ തീയിട്ട് നശിപ്പിച്ചു. ‘ ജയ്ശ്രീറാം’ വിളിച്ചെത്തിയവര്‍ കടകള്‍ക്ക് തീയിടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
തിങ്കളാഴ്ച നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *