തലശ്ശേരി: ക്ഷാമബത്ത കുടിശിക അനുവദിക്കുക, പെന്ഷന് പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക എന്നിവ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ നേതൃത്വത്തില്‍ തലശ്ശേരി സബ് ട്രഷറിയുടെ മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.വി മോഹനന് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് സി.പി രാജന് അധ്യക്ഷത വഹിച്ചു. ആര്.കെ പ്രേമദാസ്, മോഹനന് മാനദേരി, എന്‍.കെ നാണു എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ പി.ടി ദേവരാജന്‍ സ്വാഗതവും, തലശ്ശേരി ബ്ലോക്ക് സെക്രട്ടറി കെ. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.