തലശേരി: ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടിയിലേറെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ ഒളിവിലുള്ള ജീവനക്കാരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയമുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ആഗസ്റ്റ് നാലിന് വിധി പറയും. ചീഫ് അക്കൗണ്ടന്റ് ചിറക്കല്‍ കടലായി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ. സിന്ധുആണ് അഭിഭാഷകന്‍ മുഖേന ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ജില്ലയിലെ വഞ്ചനാ കുറ്റകൃത്യങ്ങള്‍ കൂടി വരികയാണെന്നും പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ. അജിത് കുമാര്‍ വാദിച്ചു.തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ജ്വല്ലറി എം.ഡി കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. 2004 മുതല്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന സിന്ധു പല ഘട്ടങ്ങളിലായി സ്ഥാപനത്തിന്റെ അക്കൗണ്ടില്‍നിന്ന് 7,55,30,644 കോടി രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്.