കോഴിക്കോട്: കോഴിക്കോട് സര്‍വ്വോദയസംഘം ഖാദി ഗ്രാമോദ്യോഗ് എംമ്പോറിയത്തില്‍ സംഘടിപ്പിക്കുന്ന ഖാദി ഓണം മേള ഈ മാസം രണ്ട് മുതല്‍ 28 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലിന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.
മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ആദ്യവില്‍പ്പന തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. ഓരോ ആയിരം രൂപയും പര്‍ച്ചേയ്‌സിനും ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും.
ഒന്നാം സമ്മാനം ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനം ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായ ജില്ലാടിസ്ഥാനത്തില്‍ ഒരു പവര്‍ സ്വര്‍ണനാണയം 14 പേര്‍ക്ക് ലഭിക്കും. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ജില്ലതോറും ഒരാള്‍ക്ക് ആയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും. ഓണത്തോടനുബന്ധിച്ച് മിഠായിത്തെരുവിലെ ഖാദിഗ്രാമദ്യോഗ് എംമ്പോറിയത്തില്‍ വിപുലമായ പ്രോഡക്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഖാദിതുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും ഫര്‍ണിച്ചറുകള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവയ്ക്ക് 10 ശതമാനം കിഴിവും ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവര്‍ത്തനസമയം. വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡന്റ് കെ.കെ മുരളീധരനും വൈസ് പ്രസിഡന്റ് ജി.എം സിജിത്ത്, സെക്രട്ടറി പി.വിശ്വന്‍, ട്രഷറര്‍ എം.കെ ശ്യാംപ്രസാദ്, എമ്പോറിയം മാനേജര്‍ കെ. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.