തലശേരി: കൊലപ്പെടുത്തി കണ്ണവം വനത്തില്‍ തള്ളിയ കേസിന്റെ വിധി ജില്ലാ സെഷന്‍സ് ജഡ്ജ് കെ.ടി. നിസ്സാര്‍ അഹമ്മദ്ആഗസ്റ്റ് 4 ലേക്ക് മാറ്റി. നാദാപുരം വിലങ്ങാട് സ്വദേശിയായ ചിറ്റാരിയിലെ കളപുരക്കല്‍ ഷിനോജ് (23) ആണ് കൊല്ലപ്പെട്ടത്.കണ്ണവം വനത്തില്‍ കൂട്ടി കൊണ്ട് പോയി കൊലപ്പെടുത്തിയ ശേഷം വനത്തില്‍ തള്ളിയെന്നാണ് കേസ്. ഷിനോജിന്റെ സുഹൃത്ത് ചിറ്റാരിയിലെ ആഞ്ഞില വീട്ടില്‍ സാബു (52) ആണ് പ്രതി. 2010 ഏപ്രില്‍ 10നാണ് മൃദദേഹം വനത്തിനുള്ളില്‍ കാണപ്പെട്ടത്. 2009 ആഗസ്റ്റ് 12നാണ് ഷിനോജിനെ കാണാതായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞതും പ്രതി അറസ്റ്റിലാവുന്നതും. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ ഹാജരായി.