ഒട്ടാവ: കാനഡയിലെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇനി മെറ്റാ പ്ലാറ്റ്ഫോമുകളിലൂടെ വാര്‍ത്തകള്‍ വായിക്കാന്‍ സാധിക്കില്ല.
സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡയില്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണ് മെറ്റയുടെ നടപടി. ജൂണ്‍ 22-നാണ് ഈ നിയമം നിലവില്‍ വന്നത്.
നിയമം അംഗീകരിക്കാനാവില്ലെന്ന് നിലപാട് വ്യക്തമാക്കിയ മെറ്റ. കാനഡയില്‍ വാര്‍ത്തകള്‍ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കാനഡയിലെ ഓണ്‍ലൈന്‍ വാര്‍ത്താ നിയമം ഗൂഗിളും സ്വീകരിക്കുമെന്നാണ് വിവരം.
പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലായ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റിലെ വാര്‍ത്താ ഉള്ളടക്കങ്ങളുടെ യഥാര്‍ത്ഥ സ്രഷ്ടാക്കളായ മാധ്യമസ്ഥാപനങ്ങള്‍ക്ക് പരസ്യ വരുമാനത്തിന്റെ പ്രധാനപ്പെട്ടൊരു പങ്ക് നല്‍കണമെന്ന് നിര്‍ദേശിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ കാനഡ, ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ നടപടി സ്വീകരിച്ചത്. ഇന്ത്യയിലും സമാന നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.