സംസ്ഥാന സഹകരണ യൂണിയന്റെയും സഹകരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2024 ജനുവരിയില്‍ നടക്കുന്ന ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസിലേക്ക് ലോഗോ ക്ഷണിക്കുന്നു. സഹകരണ മേഖലയ്ക്ക് ശക്തിയും ഊര്‍ജ്ജവും പകരുന്ന ലോഗോ തയ്യാറാക്കാന്‍ കഴിവുള്ളവര്‍ ലോഗോയുടെ ഒറിജിനല്‍ പതിപ്പ് .tiff format ല്‍ [email protected] എന്ന ഇ-മെയിലിലേക്ക് 2023 ആഗസ്റ്റ് 15ന് മുമ്പായി അയച്ചു തരേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരനെ 2024 ജനുവരിയില്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസ്സില്‍ വച്ച് ഉപഹാരം നല്കി ആദരിക്കും. വിശദ വിവരത്തിന് 9447220643, 9846029519 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.