തലശ്ശേരി :മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ പരീക്കടവ് വാര്‍ഡില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് റോഡ് നിര്‍മ്മാണത്തിന് എസ്റ്റ്മേറ്റ് എടുക്കാനെത്തിയ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. എസ്റ്റിമേറ്റിന് എടുക്കാന്‍ സൗകര്യം ചെയ്ത് കൊടുത്ത പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്യു.ഡി.എഫ് പരാതി നല്‍കുകയും ചെയ്തു. ആഗസ്റ്റ് 10 നാണ് തിരെഞ്ഞടുപ്പ്.
ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ റോഡിന്റെ എസ്റ്റിമേറ്റ് എടുക്കാനെത്തിയത് വോട്ടര്‍മാരുടെ കണ്ണ് വെട്ടിക്കാനാണെന്നും ഗുരുതരമായ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉദ്യോഗസ്ഥരെ തടഞ്ഞത്. പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് എസ്റ്റിമേറ്റ് എടുക്കാന്‍ പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും, ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ പിന്‍മാറേണ്ടിവന്നു.
തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ക്കും ബി.ഡി.ഒവിനും നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയതോടൊപ്പം തിരഞ്ഞെടുപ്പ് കഴിഞ്ഞാലും റോഡ് പ്രവര്‍ത്തിനടത്തുമെന്ന് ഉദ്യോഗസ്ഥരെ കൊണ്ട് എഴുതി വാങ്ങിച്ചതിന് ശേഷമാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കുന്നുമ്മല്‍ ചന്ദ്രന്‍, സ്ഥാനാര്‍ത്ഥി എം. സുരേഷ്, പി.പി സനല്‍കുമാര്‍, കണിയാര്‍ക്കര രമേശന്‍, കെ.വി പവിത്രന്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ടി. രജിത, ഗീതാ രാഘവന്‍, അജിത, യൂത്ത് കോണ്‍ഗ്രസ് നേതാവ് സനോജ് പാലേരി എന്നിവര്‍ നേതൃത്വം നല്‍കി.