ആഡംബരം ഇല്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ തരൂ; വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ഹാര്‍ദിക്

ആഡംബരം ഇല്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ തരൂ; വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ഹാര്‍ദിക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: അടുത്ത തവണ കളിക്കാനായി എത്തുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളെങ്കിലും സാധിച്ചു തരാന്‍ ശ്രദ്ധിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനുശേഷം നടന്ന സമ്മാനദാനച്ചടങ്ങിനിടെയാണ് ഹാര്‍ദിക് ആഞ്ഞടിച്ചത്. ഹാര്‍ദിക് ആയിരുന്നു അവസാന രണ്ട് മത്സരങ്ങളില്‍ കാപ്റ്റന്‍.

‘ഞങ്ങള്‍ കളിച്ചതില്‍വെച്ചേറ്റവും മികച്ച ഗ്രൗണ്ടുകളിലൊന്നാണിത്. പക്ഷേ അടുത്ത തവണ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കാനെത്തുമ്പോള്‍ യാത്ര പോലെയുള്ള കാര്യങ്ങളില്‍ അധികൃതര്‍ക്ക് കുറച്ചുകൂട ശ്രദ്ധ ചെലുത്താം. ഞങ്ങള്‍ ആഡംബരം ആവശ്യപ്പെടുന്നില്ല കുറഞ്ഞപക്ഷം അടിസ്ഥാനപരമായ ആവശ്യങ്ങളെങ്കിലും സാധിച്ചുതന്നൂടേ?- ഹാര്‍ദിക് തുറന്നടിച്ചു.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 200 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *