സ്‌നേഹത്തിനു മാത്രമേ ഇനി ഈ തീ അണയ്ക്കാന്‍ കഴിയൂ; രാഹുല്‍ ഗാന്ധി

സ്‌നേഹത്തിനു മാത്രമേ ഇനി ഈ തീ അണയ്ക്കാന്‍ കഴിയൂ; രാഹുല്‍ ഗാന്ധി

ഡല്‍ഹി: ബിജെപിയും മാധ്യമങ്ങളും അവര്‍ക്കൊപ്പം നില്‍ക്കുന്ന ശക്തികളും രാജ്യത്തുടനീളം വെറുപ്പിന്റെ ഇന്ധനം വിതറുകയാണ്, സ്‌നേഹത്തിനു മാത്രമേ ഇനി ഈ തീ അണയ്ക്കാന്‍ കഴിയൂ എന്ന് രാഹുല്‍ ഗാന്ധി. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ (പഴയ ട്വിറ്റർ) പങ്കുവെച്ച പോസ്റ്റിലാണ് രാഹുൽ ഇത് പറഞ്ഞത്.

മാസങ്ങളായി തുടരുന്ന മണിപ്പൂരിലെ സംഘർഷങ്ങളും ഹരിയാനയിലെ ​ഗുരു​ഗ്രാമിനടുത്തുള്ള നുഹിൽ നടന്ന മത ഘോഷയാത്രക്കിടെ ഉണ്ടായ സംഘർഷവും ഇനിയും ശാന്തമായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

അതേസമയം മണിപ്പൂർ സംഘർഷങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യം എംപിമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണും. ബുധനാഴ്ച രാവിലെ 11.30-നാണ് കൂടിക്കാഴ്ച.മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് ലോക്സഭയിലും രാജ്യസഭയിലും സമഗ്രമായ ചര്‍ച്ചവേണമെന്നും പ്രധാനമന്ത്രി പ്രതികരിക്കണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

 

Share

Leave a Reply

Your email address will not be published. Required fields are marked *