തലശ്ശേരി: മരുന്ന്, സര്‍ജിക്കല്‍ മറ്റ് വ്യാപാര മൊത്ത വിപണന രംഗത്തെ വ്യാപാരികളെ ദ്രോഹിക്കുന്ന രീതിയിലുള്ള ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രാമദാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് സുനില്‍ ഇടക്കാടന്‍ സംസാരിച്ചു. റെജി ജയറാം സ്വാഗതവും വി. ഷാജി നന്ദിയും പറഞ്ഞു.