വിജയ് സേതുപതിയും നിവിനും മാത്രമല്ല വിക്രമും രശ്മികയും; ജൂഡ് ഒരുക്കുന്നത് പാൻ ഇന്ത്യൻ ചിത്രമോ?

വിജയ് സേതുപതിയും നിവിനും മാത്രമല്ല വിക്രമും രശ്മികയും; ജൂഡ് ഒരുക്കുന്നത് പാൻ ഇന്ത്യൻ ചിത്രമോ?

2018 എന്ന ചിത്രം വൻ ഹിറ്റായതിന് പിന്നാലെ മുൻനിര സിനിമാ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമായി ജൂഡ് ആന്തണി ജോസഫ് പുതിയ ചിത്രത്തിനുള്ള കരാറിലെത്തിയതായ വാർത്തകൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഈ ചിത്രത്തിൽ വമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

ജൂഡിന്റെ തന്നെ സൗഹൃദ വലയത്തിലുള്ള നിവിൻ പോളിയും വിജയ് സേതുപതിയും ചിത്രത്തിൽ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ ചില വമ്പൻ താരങ്ങളുടെ പേരുകളും ഉയർന്നുകേൾക്കുകയാണ്.

ചിയാൻ വിക്രം, കന്നഡ താരം കിച്ച സുദീപ്, തെന്നിന്ത്യൻ നായിക രശ്‌മിക മന്ദാന തുടങ്ങിയവരും സിനിമയുടെ ഭാഗമാകുമെന്ന് ഇ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. പാൻ ഇന്ത്യൻ ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

ജൂഡിന്റെ 2018 എന്ന ചിത്രം റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ സിനിമ ഇടം നേടിയിരുന്നു. സീതാ രാമം, പുഷ്പ, പൊന്നിയിൻ സെൽവൻ 2, കബ്സ തുടങ്ങിയ സിനിമകൾ ഒരുക്കിയ നിർമ്മാണ കമ്പനിയാണ് ലൈക്ക പ്രൊഡക്ഷൻസ്.

Share

Leave a Reply

Your email address will not be published. Required fields are marked *