ഫോണിലൂടെ വധഭീഷണി; സുരാജിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

ഫോണിലൂടെ വധഭീഷണി; സുരാജിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: ഫോണിലൂടെ അസഭ്യവർഷം നടത്തിയെന്നും വധഭീഷണി ഉയർത്തിയെന്നുമുള്ള നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പരാതിയിൽ കാ​ക്ക​നാ​ട് സൈ​ബ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ളും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി അപരിചിതമായ നമ്പറുകളിൽ നിന്ന് ഫോൺ വിളികൾ ലഭിക്കുന്നുണ്ടെന്ന് സുരാജ് പരാതിയിൽ പറയുന്നു. വാട്സാപ്പിലൂടെയും വിദേശത്ത് നിന്നടക്കം ഭീഷണികളും ചീത്തവിളികളും ലഭിക്കുന്നുണ്ട്. ഫോ​ൺ ന​മ്പ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി അ​സ​ഭ്യം വി​ളി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​യാ​ളെ​ സു​രാ​ജ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട സുരാജ് ആലുവ സംഭവത്തിൽ മൗനം പാലിച്ചുവെന്നാരോപിച്ചാണ് ചിത്തവിളിയും ഭീഷണികളും.

 

Share

Leave a Reply

Your email address will not be published. Required fields are marked *