പ്രേംചന്ദ് അനുസ്മരണവും കവിയരങ്ങും

പ്രേംചന്ദ് അനുസ്മരണവും കവിയരങ്ങും

ചാലിക്കര: രാഷ്ട്ര ഭാഷാ വേദി, മില്ലത്ത് എഡ്യുകേഷന്‍ ആന്റ് റിലീഫ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുന്‍ഷി പ്രേംചന്ദ് അനുസ്മരണവും കവിയരങ്ങും നടത്തി. കെ.പി ആലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കവിയും ഗ്രന്ഥകാരനുമായ ശ്രീധരന്‍ കുയ്യിലക്കണ്ടി ഉദ്ഘാടനം ചെയ്തു. എസ്.കെ അസ്സയിനാര്‍, പി.സി ബാലന്‍ നായര്‍, ലത്തീഫ് വെള്ളിലോട്ട് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു നടന്ന കവിയരങ്ങില്‍ ഗംഗാധരന്‍ കൂത്താളി, കെ.പി ആലികുട്ടി, പ്രകാശന്‍ വെള്ളിയൂര്‍, എന്‍.ഹരിദാസ്, രാജേഷ് രാജകല, ലതിക രാജേഷ്, സൗദ പേരാമ്പ്ര എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഐഫാ ഫാത്തിമയെ ഉപഹാരം നല്‍കി അനുമോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *